പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ ജയ്ശ്രീറാം വിളിയുമായി ബിജെപി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗൺസിൽ ഹാളിൽ നിന്ന് പുറത്തുവരുന്നതിനിടെയാണിത്. സത്യപ്രതിഞ്ജ കഴിഞ്ഞയുടനെയാണ് പ്രവർത്തകർ ജയ്ശ്രീറാം വിളിച്ച് പ്രതിഷേധിച്ചത്. നേരിയതോതിൽ സംഘർഷ സാധ്യത സ്ഥലത്ത് നിലനിന്നിരുന്നു, എന്നാൽ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രിച്ചു.