സർവതല വികസനം സാധ്യമാക്കുക.ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
തച്ചമ്പാറ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ‘അധികാര വികേന്ദ്രീകരണവും ഗ്രാമ പഞ്ചായത്തും’ എന്ന വിഷയത്തിൽ ഗ്രന്ഥശാല സംഘടിപ്പിച്ച വെബ് നാറിൽ ഉരിത്തിരിഞ്ഞ വികസന സങ്കല്പങ്ങൾ ജനപ്രതിനിധികൾക്ക് യോഗത്തിൽ കൈമാറി.ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷാ ബാനു കാപ്പിൽ, പി.വി.കുര്യൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ മുച്ചീരിപ്പാടം, ശാരദ പുന്നക്കല്ലടി, കെ.എം.മനോരഞ്ജിനി, പി.സി.ജോസഫ്, ജയ ജയ പ്രകാശ്, തനൂജ രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, രാജി ജോണി, ബെറ്റി ലോറൻസ്, ഐസക്ക് ജോൺ, മല്ലിക, ബിന്ദു കുഞ്ഞിരാമൻ, ഒ.നാരായണൻകുട്ടി, ഷഫീഖ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.ഉണ്ണികൃഷ്ണൻ, കെ.കെ.നാരായണൻ, മുൻ ജനപ്രതിനിധികളായ എം.ഫാത്തിമ, എം.രാജഗോപാലൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.കെ.ഹരിദാസൻ വികസന കാഴ്ചപ്പാട് രേഖ അവതരിപ്പിച്ചു.സെക്രട്ടറി വി.ഉണ്ണികൃഷണൻ സ്വാഗതവും ചന്ദ്രൻ തച്ചമ്പാറ നന്ദിയും പറഞ്ഞു.