മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം
പാലക്കാട്:
സർവീസ് പെൻഷൻകാർക്ക് കഴിഞ്ഞ ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച മെഡിക്കൽ ഇൻഷുറൻസ് സ്കീം എത്രയും വേഗം നടപ്പിലാക്കണമെന്ന് KSSPU കൊപ്പം ഏരിയ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് തങ്കം ദാമോദരൻ അധ്യക്ഷയായി. സെക്രട്ടറി വി ആർ രാജൻ, കെ സി അരവിന്ദാക്ഷൻ, ബി സുദർശൻ, വി നാരായണൻ, എസ് മോഹന, പി വാസു, സി ശേഖരൻ എന്നിവർ പ്രസംഗിച്ചു.