കർഷക രക്തസാക്ഷി ദിനാചരണം ഇന്ന്
പാലക്കാട്കോർപറേറ്റുകൾക്കുവേണ്ടി കർഷകരെ കൊല ചെയ്യുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സംയുക്ത കർഷകസമിതി നേതൃത്വത്തിൽ ഞായറാഴ്ച കർഷക രക്തസാക്ഷി അനുസ്മരണദിനം ആചരിക്കും. ജില്ലാ, ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണം നടക്കും. പാലക്കാട് അഞ്ചുവിളക്കിനുമുന്നിൽ വൈകിട്ട് അഞ്ചിനാണ് ജില്ലാതല പരിപാടി.കർഷകർ രാജ്യവ്യാപകമായി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ദിനാചരണത്തിൽ രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തും.