നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും
അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ പാലക്കാട് ജംഗ്ഷന് റെയില്‍വേസ്റ്റേഷനും കൊട്ടേക്കാട് റെയില്‍വേസ്റ്റേഷനും ഇടയിലുള്ള നടക്കാവ് റെയില്‍വേ ഗേറ്റ്( നമ്പര്‍ -160) ഇന്ന്( ഡിസംബര്‍ 19) രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി വരുന്ന വാഹനങ്ങള്‍ ആണ്ടിമഠം മന്തക്കാട് വഴി പോകേണ്ടതാണ്.