ചിറ്റൂരിൽ കൈ വിട്ടത് സ്ഥാനാർഥി നിർണയം
പാലക്കാട് : സ്ഥാനാർഥി നിർണയം അവസാന മണിക്കൂർ വരെ വൈകിച്ചതുൾപ്പെടെ ചിറ്റൂർ നഗരസഭയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ. സ്ഥാനാർഥികളെച്ചൊല്ലിയുള്ള വിവാദവും തർക്കവും പലരെയും നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അവരിൽ ചിലർ എൽഡിഎഫിനു സഹായകരമായ വിധം പ്രവർത്തിച്ചതായി ആക്ഷേപം ഉയർന്നു. അത്തരത്തിലൊരു മാനസികാവസ്ഥ പ്രവർത്തകരിൽ ഉണ്ടാക്കരുതായിരുന്നു.