ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബിജെപി നടപടിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന് പറഞ്ഞു.
ബിജെപി പാലക്കാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും വികെ ശ്രീകണ്ഠന് പറഞ്ഞു.