പാലക്കാട് നഗരസഭ കെട്ടിടത്തിൽ ‘ജയ് ശ്രീറാം’ ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം
പാലക്കാട്: പാലക്കാട് നഗരസഭ തുടർച്ചയായ രണ്ടാംതവണയും വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കി പ്രവർത്തകർ. പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ കയറിയ പ്രവർത്തകർ ജയ്ശ്രീറാം ബാനറുയർത്തിയാണ് ആഘോഷപ്രകടനം നടത്തിയത്.
പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ അധികാരത്തിലെത്തിയത്. 28 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ യു.ഡി.എഫിന് 12 സീറ്റുകളും എൽ.ഡി.എഫിന് ആറുസീറ്റുകളുമാണുള്ളത്