കളഞ്ഞു കിട്ടിയ പോസ്റ്റൽ ബാലറ്റ് തിരികെ നൽകി മാതൃകയായി
അകത്തെത്തറ മായ ഓഡിറ്റോറിയത്തിന് സമീപം തനിക്ക് കളഞ്ഞുകിട്ടിയ പോസ്റ്റൽ ബാലറ്റ് എതിർ സ്ഥാനാർഥിക്ക് തിരികെ നൽകി മാതൃകയായി. യുഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കൺവീനറും, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജനറൽ സെക്രട്ടറിയും അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ ശിവരാജേഷ് ആണ് രാഷ്ട്രീയ സത്യസന്ധത കാണിച്ചത്, 14ആം തീയതി വൈകീട്ട് 7 മണിക്ക് അകത്തേത്തറ മായ ഓഡിറ്റോറിയത്തിനു സമീപം താനും സുഹൃത്തും കൂടെ നടന്നു പോകുമ്പോൾ റോഡിനു സമീപം ചെടികൾക്കിടയിൽ നിന്നാണ് ഒരു വലിയ കവർ കണ്ടത് എടുത്തു നോക്കിയപ്പോൾ പുതുപ്പരിയാരം പഞ്ചായത്തിലെ പൂച്ചിറ സ്വദേശിയുടെ അഡ്രസ്സ് ആണ് കണ്ടത്.

പ്രധാന കവർന്റെ മുകൾഭാഗം കീറിയ നിലയിലാണ് കണ്ടത് ഉടനെതന്നെ ഇന്ന് രാവിലെ ജില്ലാപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി വികെ ജയപ്രകാശിനെ വിവരം അറിയിക്കുകയും എതിർ ചേരിയിൽ ഉള്ള സ്ഥാനാർത്ഥി ആണെങ്കിലും ദീർഘകാലമായി രാഷ്ട്രീയ ബന്ധമുള്ള സത്യസന്ധനായ അദ്ദേഹത്തെ ഒലവക്കോടെക്കു വിളിച്ചുവരുത്തി ബാലറ്റ് ഏൽപ്പിക്കുകയും ചെയ്തു. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സൗഹൃദമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശിവരാജേഷ് അഭിപ്രായപ്പെട്ടു,