കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം
പാലക്കാട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക പെന്‍ഷനേഴ്സ് യൂണിയന് പാലക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രേണുകാദേവി അധ്യക്ഷതവഹിച്ചു.