വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത സമരം പിൻവലിച്ചു
ശമ്പളക്കുടിശ്ശിക കിട്ടാത്തതിനെത്തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമാണത്തിന്, ജീവനക്കാർ നിർമാണം തടഞ്ഞ് സമരം ശക്തമാക്കിയതോടെ 18-ന് ശമ്പളം നൽകാമെന്ന് കമ്പനിയുടെ ഉറപ്പ്. ഇതോടെ, ജീവനക്കാർ താത്കാലികമായി സമരം പിൻവലിച്ചു. 11 മാസത്തെ ശമ്പളക്കുടിശ്ശിക ഡിസംബർ 10-നുള്ളിൽ നൽകാമെന്ന് കരാർ കമ്പനിയായ കെ.എം.സി. രേഖാമൂലം ഉറപ്പുനൽകിയിരുന്നെങ്കിലും പാലിക്കാതിരുന്നതുമൂലം 11-ന് നൂറോളം ജീവനക്കാർ കമ്പനിയുടെ ഓഫീസിലേക്കുള്ള വഴിതടഞ്ഞ് സമരം തുടങ്ങുകയായിരുന്നു.