Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

Palakkad News by Palakkad News
6 years ago
in PALAKKAD
0
സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ കേസിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സമരമാണ് 2020 ഒക്ടോ.25 – 31 വരെ വിധിദിനം മുതൽ ചതി ദിനം വരെ വാളയാർ – അട്ടപ്പള്ളത്ത് നടന്ന അമ്മ സമരം .

ജനാധിപത്യ കേരളം വാളയാർ അമ്മയോട് ഐക്യദാർഢ്യപ്പെട്ടതുകൊണ്ടു കൂടിയാണ് ഹൈക്കോടതിയിൽ നിലനിന്നിരുന്ന അപ്പീലിൻമേൽ വാദം ആരംഭിച്ചത് . എന്നാൽ ഈ കേസിൽ പോലും – കേരളം വാളയാർ വിഷയത്തിൽ അത്രമേൽ രോഷാകുലരായ സന്ദർഭത്തിലും .. വാളയാർ കേസിൽ 2020 നവം.4 ന് അഫിഡവിറ്റ് സമർപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .

കേരളം എത്രമേൽ പ്രതിഷേധിച്ചാലും ഞങ്ങൾ സോജനെ കൈവിടില്ല എന്ന് പറഞ്ഞ് നമ്മളെ പരിഹസിക്കുകയാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത് .

മാത്രമല്ല CBI അന്വേഷണം അനുവദിക്കാമെന്ന് നമ്മളോടും , അമ്മയോടും പറയുകയും , അതേസമയം കോടതിയിൽ തുടർ വിചാരണ ആവശ്യപ്പെടുകയും വഴി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ചതിയുടെ ആഴം ഒന്ന് ചിന്തിച്ചു നോക്കൂ ..
ഇതൊക്കെ ആരെ സംരക്ഷിക്കാൻ .. ?

ആർക്ക് വേണ്ടി … ?

പത്രക്കുറിപ്പ്

പാലക്കാട്
2020 ഡിസംബർ 12

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

2020 ഡിസംബർ 15 രാവിലെ പത്തു മണി മുതൽ വൈകീട്ടു അഞ്ചുമണി വരെ

പാലക്കാട് അഞ്ചിവിളക്ക് ( കോട്ടമൈതാനത്തിനു സമീപം , ജില്ലാ ആശുപത്രിക്കു സമീപം)

വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച സോജനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ സോജന്റെ ഇരകളായ മൂന്നു അമ്മമാർ അനിശ്ചിതകാലസമരത്തിലേക്കു നീങ്ങുകയാണ്.

ഡിസംബർ 15 നു രാവിലെ പത്ത് മണിമുതൽ വൈകീട്ടു അഞ്ചുമണി വരെ പാലാക്കാട് അഞ്ചുവിളക്കിൽ നടക്കുന്ന ഏകദിന സത്യാഗ്രഹത്തിൽ വച്ച് ആ സമരത്തിന്റെ പ്രഖ്യാപനം നടത്തുകയാണ് . സോജൻ അടിച്ചു കൊന്ന കുന്നംകുളത്തെ നാരായണൻ നായരുടെ ഭാര്യ വത്സല , വാളയാർ കേസിൽ പ്രതിയാക്കാൻ നിർബന്ധിച്ചത് മൂലം ആത്മഹത്യ ചെയ്ത പ്രവീണിന്റെ മാതാവ് റാണി മരിയ , എന്നിവർക്കൊപ്പം വാളയാർ പെൺകുട്ടികളുടെ മാതാവും ചേർന്നാണ് സമരം നടത്തുന്നത് .

2001 സെപ്റ്റംബറിൽ കൊല ചെയ്യപ്പെട്ട നാരായണൻ നായരുടെ കുടുംബം നീതി തേടി രണ്ട് പതിറ്റാണ്ടായി അലയുകയാണ് . മാറി മാറി വന്ന സർക്കാരുകളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന സംരക്ഷണം ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ കൊലക്കുറ്റത്തിന് ശിക്ഷ ലഭിക്കേണ്ട വ്യക്തിയാണ് സോജൻ . ഈ കൊലക്കു നഷ്ടപരിഹാരമായി സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ വിധിച്ച അൻപതിനായിരം രൂപ സോജൻ പിഴയായി നൽകുകയും ചെയ്തിട്ടുണ്ട്.

വാളയാർ കേസിൽ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാൻ സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർ നടത്തിയ ഇടപെടൽ ഇപ്പോൾ വ്യക്തമായിരിക്കുകയാണ് . ഈ കേസിൽ സത്യവാങ്മൂലം നൽകാൻ സർക്കാർ ഏൽപ്പിച്ചത് കേസ് അട്ടിമറിച്ച സോജൻ എന്ന ഉദ്യോഗസ്ഥനെ തന്നെയാണ് എന്ന ഞെട്ടിക്കുന്ന വസ്തുത ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നു . അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തിൽ ഒരു തകരാറും ഇല്ലെന്നും പുനർവിചാരണ മാത്രം മതിയെന്നുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. (സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെയും അപ്പീൽ ഹര്ജിയുടെയും പ്രസക്ത പേജുകൾ ഇതോടൊപ്പം വക്കുന്നു)

ഈ കേസിൽ പുനരന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം ബഹു ഹൈക്കോടതിയുടെ പരിഗണനയിൽ ആണ് . ഇക്കാര്യം സർക്കാർ അഭിഭാഷകരും അംഗീകരിക്കാൻ നിര്ബന്ധിതരായിരിക്കുകയാണ് . ഇത് കോടതി അംഗീകരിച്ചാൽ മുമ്പ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ തകരാറുണ്ടെന്നു തന്നെയാണ് അർഥം . അതുകൊണ്ട് കേസ് അന്വേഷിച്ചു അട്ടിമറിച്ച സോജൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രിമിനൽ കേസ് എടുക്കാൻ സർക്കാർ തയ്യാറാകണം . പക്ഷെ ഒരു ക്രിമിനൽ ആയ ആ ആളെ പോലീസ് സേനയിൽ നിരന്തരം സ്ഥാനക്കയറ്റം നൽകി സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെയാണ് സമരം പ്രഖ്യാപിക്കുന്നത് .

നിരവധി രാഷ്ട്രീയ , സാമൂഹ്യ , സാംസ്കാരിക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

വാളയാർ നീതി സമരസമിതിക്കുവേണ്ടി

വിളയോടി വേണുഗോപാൽ ( ചെയർമാൻ)
(9744831675)
വി എം മാർസൻ ( കൺവീനർ )
( 9539347025)
സി ആർ നീലകണ്ഠൻ ( രക്ഷാധികാരി)
(9446496332)

Previous Post

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ സമരപ്രഖ്യാപനം 15 ന്

Next Post

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News