ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോഴിക്കോട് ആസ്റ്റർ മിംമ്സ് CEO ഫർഹാൻ യിസിൻ ‘ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായാണ് എംപവർ പാലക്കാട് എന്ന ചികിത്സാ പദ്ധതി നടപ്പിലാക്കുന്നതെന്നും ഫർഹാൻ യാസിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്ത് വൃക്ക മാറ്റിവെക്കൽ കരൾ മാറ്റിവെക്കൽ തുടങ്ങിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആസ്റ്റർ നടപ്പിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിരവധി പേർക്കാണ് ചികിത്സ സഹായം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത് ‘ജില്ലയിലെ നിർദ്ധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ അവയവം മാറ്റിവെക്കൽ കാൻസർ ചികിത്സ തുടങ്ങിയവയാണ് തുടക്കത്തിൽ ലഭ്യമാക്കുന്നത് പാലക്കാട് ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സാക്ഷ്യപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ചികിത്സ ലഭ്യമാക്കുന്നത് ‘ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയിൽ പങ്കാളികളാവും’ സ്വകാര്യ ആശുപത്രികൾ സഹകരിക്കാൻ തയ്യാറായാൽ ടെലി |CU സംവിധാനവും ഏർപ്പെടുത്തും. ടെലി |CU വിലൂടെ ആസ്റ്റർ മിംമ്സിലെ വിദഗ്ദ സേവനം ലഭ്യമാക്കുമെന്നും ഫർഹാൻ യാസിൻ പറഞ്ഞു ‘ ഗ്രൂപ്പ് ഡെവലപ്പ്മെൻ്റ് ഓഫീസർ നസീർ, ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രമേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു