മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം
പാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാകോവില്‍ പരിസരം മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുന്നു. തെരഞ്ഞെടുപ്പ് തിരിക്കിലായതിനാല്‍ പൊതുപ്രവര്‍ത്തകരോ നഗരസഭയുടെ ആരോഗ്യവകുപ്പോ തിരിഞ്ഞു നോക്കിയില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ക്രിസ്തുമസ്സ് അടുത്തുവരുന്ന സാഹചര്യത്തില്‍ പള്ളിയില്‍ തിരുകര്മ്മങ്ങള്ക്കെത്തുന്നവര് ഈ നാറ്റം സഹിക്കേണ്ടതായ ഗതികേടാണുള്ളതെന്നും നിലവില്‍ കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതിനാല്‍ പുതിയ ഭരണസമിതി വരുന്നതുവരെ നാഥനില്ലാകളരിയായിരിക്കുകയാണെന്ന് പരിസരവാസികള്‍ ആരോപിച്ചു.