പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും
പാലക്കാട്: സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവിൽ ആദ്യം പണിമുടക്കിയ യന്ത്രം തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
രാവിലെ യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാൽ, ഇതും തകരാറിലാവുകയായിരുന്നു.
ഇതേത്തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു.