പുതുനഗരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പൗര പ്രമുഖൻ കാജാ ഹുസൈന് പത്രിക നൽകി റസാഖ് മാസ്റ്റർ പ്രകാശനം നിർവഹിച്ചു.നാടിൻ്റെ സമഗ്രവും വിവേചനരഹിതവുമായ വികസനം ഉറപ്പു നൽകുന്ന പ്രകടന പത്രികയിൽ 46 ഇന വാഗ്ദനങ്ങളാണുള്ളത്. അബ്ദുൽ ഹക്കീം വോട്ടർമാരെ മൂന്ന് ഘട്ട പര്യടനങ്ങളിലൂടെ സമീപിച്ചതിന് പുറമെ ഞായറാഴ്ച മാസ് സ്ക്വാഡും നടത്തി.
ഫോട്ടോ: പൗര പ്രമുഖൻ കാജ ഹുസൈന് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കൈമാറി റസാഖ് മാസ്റ്റർ പ്രകാശനം നിർവഹിക്കുന്നു.