പാലക്കാട് 07/12/2020 പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണത്തിന് ഇന്ന്( ഡിസംബര്‍ 8) വൈകീട്ട് ആറിന് സമാപനമാകും. പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് പരസ്യപ്രചരണം അവസാനിപ്പിക്കേണ്ടത്. ഡിസംബര്‍ പത്തിന് വൈകിട്ട് ആറിന് അവസാനിക്കുന്ന വോട്ടിങ്ങിന് 48 മണിക്കൂര്‍ മുമ്പായി മൈക്കിലൂടെ ഉള്ള പ്രചരണം അവസാനിപ്പിക്കും. ഡിസംബര്‍ 9ന് വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള നിശബ്ദ പ്രചാരണം ആകാം. റോഡ് ഷോക്കും വാഹന റാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമെ പാടുള്ളൂ. കോവിഡ് പശ്ചാത്തലാത്തില്‍ പരസ്യപ്രചരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണം.