സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുക
എം രാമകൃഷ്ണൻ വൈദ്യർ
ഭരണഘടനയുടെ 103 ആം ഭേദഗതി തെറ്റായി വ്യാഖ്യാനിച്ചു മുന്നോക്ക ജാതിക്കാർക്ക് 10% സംവരണം വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളിൽ നൽകാൻ കേരളത്തിൽ ധൃതിപിടിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ജനുവരി മൂന്നിലെയും, മാർച്ച് 11 ലേയും ഉത്തരവുകളും ഒക്ടോബർ 23 ലെ KSSR റൂൾസ് ഭേദഗതിയും അടിയന്തരമായി റദ്ദ് ചെയ്യപ്പെടേണ്ടതാണ്. കാരണം ഇത് ഭരണഘടനാവിരുദ്ധവും ഭരണഘടനയുടെ പതിനാറാം അനുച്ചേദത്തിന് എതിരുമാണ്.
സംവരണ വിഭാഗങ്ങളുടെ വിഹിതം ഒഴിവാക്കി ബാക്കി വരുന്ന പൊതുവിഭാഗത്തിൽ നിന്ന് 10% വരെ മുന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് നൽകാമെന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിൽ തന്നെ, വിധി വരുന്നതിന് കാത്തുനിൽക്കാതെ ഇ ഡബ്ല്യു എസ് എന്ന പേരിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളിൽ 10% സംവരണം നൽകാമെന്ന് ദുർവ്യാഖ്യാനം ചെയ്തു ധൃതിപിടിച്ചു നടപ്പിലാക്കിയ നടപടി അശാസ്ത്രീയവും, അപ്രായോഗികവും, യുക്തിരഹിതവും ആയതിനാൽ ഈ വരുന്ന ത്രിതല പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തണം എന്ന് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി എം രാമകൃഷ്ണൻ വൈദ്യർ ആവശ്യപ്പെട്ടു.