ഗതാഗത നിരോധനം
വടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി – ബസാര്‍ റോഡ് വഴി പഴയ പാലത്തില്‍ കൂടിയുള്ള ഗതാഗതം ഡിസംബര്‍ ഒന്നുമുതല്‍ പണി പൂര്‍ത്തീകരിക്കുന്നതു വരെ നിരോധിച്ചിട്ടുണ്ട്. വടക്കഞ്ചേരി നിന്നും നെന്മാറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ നാഷണല്‍ ഹൈവേ സര്‍വ്വീസ് റോഡ് വഴി അടിപ്പാതയിലൂടെയാണ് പോകേണ്ടത്. നെന്മാറ ഭാഗത്ത് നിന്ന് തൃശൂര്‍ വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ നാഷണല്‍ ഹൈവേ സര്‍വ്വീസ് റോഡ് വഴിയും പൊള്ളാച്ചി ഭാഗത്ത് നിന്ന് വരുന്ന ഭാരം കൂടിയ, നീളമേറിയ വാഹനങ്ങള്‍ കൊല്ലങ്കോട് നിന്ന് തിരിഞ്ഞ് ആലത്തൂര്‍ വഴി തൃശൂര്‍ ഭാഗത്തേയ്ക്കും പോകേണ്ടതാണ്.