അകത്തേത്തറയിൽ മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ആരോപിച്ചു.
നിഷ്പക്ഷനാവേണ്ട സ്പീക്കർ സംസ്ഥാനസർക്കാരിന്റെയും പാർട്ടിയുടെയും ചട്ടുകമായി പ്രവർത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷനേതാക്കൾക്കെതിരേ കൂട്ടത്തോടെ കള്ളക്കേസെടുക്കാൻ ശ്രമിക്കയാണ്.
ധനമന്ത്രി തോമസ് ഐസക്ക് രാജിവെക്കണം. ഐസക്കിന് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസം നഷ്ടപ്പെട്ടതായും ഹസൻ ആരോപിച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എം. നേതൃത്വത്തിൽനടന്ന അഴിമതികൾക്കും സ്വജന പക്ഷപാതത്തിനുമെതിരെയാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെമുതൽ അകത്തേത്തറ, മുണ്ടൂർ, പിരായിരി, കാരാകുറിശ്ശി, ചെർപ്പുളശ്ശേരി, വല്ലപ്പുഴ, കൊപ്പം എന്നിവിടങ്ങളിൽനടന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും ഹസ്സൻ പ്രസംഗിച്ചു