ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും പന്തം കൊളുത്തി പ്രകടനം നടന്നു. കർഷകർക്കുവേണ്ടിയെന്ന് പറഞ്ഞ് കൊണ്ടുവന്ന നിയമത്തിലൂടെ കോർപറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ സൗകര്യമുണ്ടാക്കുകയാണ് മോഡിസർക്കാർ ചെയ്‌തത്.
ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നു. ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ സമരത്തിനിറങ്ങിയിരിക്കുന്നത്. ഡൽഹിയിലേക്കുള്ള വഴികൾ അടച്ച് സമരത്തെ അടിച്ചമർത്താൻ കേഢസർക്കാർ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സമരം ശക്തമായി തുടരുകയാണ്.
നാടിന് അന്നം തരുന്ന കർഷകർക്ക് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് നാടെങ്ങും എൽഡിഎഫ് നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടന്നത്.