ഓപ്പൺ ഫോറം വിളിക്കണം – ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവു പിൻവലിക്കണം. കേരള ഉപഭോക്തൃ ആക്‌ഷൻ കൗൺസിൽ
കോവി ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒമ്പതു മാസത്തോളമായി പാചക വാതക പരാതി പരിഹരിക്കുന്നതിനുള്ള ഓപ്പൺ ഫോറം വിളിച്ചു ചേർത്തിട്ട് . മൂന്നു മാസത്തിലൊരിക്കൽ ജില്ലാ കളക്ടരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ , താലൂക സപ്ലൈ ഓഫീസർമാർ, എണ്ണക്കമ്പനികളുടെ പ്രതിനിധികൾ, ഗ്യാസ് ഏജൻസികൾ , ഉപഭോക്തൃ സംഘടനകൾ, ഉപഭോക്‌താക്കൾ, പരാതിക്കാർ എന്നിവർ പങ്കെടുക്കുണ്ട്. ഇപ്പോൾ ഗ്യാസ് സിലിണ്ടറിന് അമ്പതു രൂപ കണ്ടു വില വർദ്ധിപ്പിച്ച സാഹചര്യത്തിലും , ഈ മേഖലയിൽ അഴിമതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഓപ്പൺ ഫോറം വിളിച്ചു ചേർക്കുന്നതിന്ന് ജില്ലാ കളക്ടർ തയ്യാറാകണമെന്നും കേരള ഉപഭോക്തൃ ആക്‌ഷൻ കൗൺസിൽ ജന: കൺവീനർ എ.കെ. സുൽത്താൻ ആവശ്യപ്പെട്ടു. പാലക്കാട്, 02.12.20