ഒറ്റപ്പാലം: അണിഞ്ഞൊരുങ്ങിയ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ബുധനാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന കീഴൂരിലെ ഇക്കോടൂറിസം കേന്ദ്രം നവീകരണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കിയാണ് എട്ട് മാസത്തിനുശേഷം തുറന്നുകൊടുക്കുന്നത്. 30 ലക്ഷം രൂപ ചെലവിലാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയതെന്ന് ഒറ്റപ്പാലം വനംവകുപ്പ് റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.