പാലക്കാട്: അപകടങ്ങൾ കുറക്കാൻ ദേശീയപാതയിലെ കവലകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ രാത്രി നേരേത്ത നിർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ കഞ്ചിക്കോട്, പുതുശ്ശേരി, കാഴ്ചപറമ്പ്, ചന്ദ്രനഗർ, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ സ്വാതി ജങ്ഷൻ, ഇരട്ടക്കുളം എന്നിവിടങ്ങളിലാണ് സിഗ്നലുകൾ സ്ഥാപിച്ചത്. എന്നാൽ, പലയിടത്തും രാത്രി ഏഴരയോടെ സംവിധാനം പ്രവർത്തനരഹിതമാകും. കോവിഡ് 19 പ്രതിരോധത്തിൻെറ ഭാഗമായി സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ രാത്രി ഒമ്പതുവരെ ദേശീയപാതയിൽ ഉയർന്ന തിരക്കാണുള്ളത്. മോട്ടോർ വാഹന വകുപ്പും അപകടം കുറക്കാൻ സിഗ്നൽ സംവിധാനം കാര്യക്ഷമാക്കുമെന്ന് പറഞ്ഞിരുന്നു. രാത്രി ഒമ്പതുവരെ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.