കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടി
വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് കീഴ പൂരത്തറ മണ്ണാന്ചോല അബ്ദുൽ റഹിമാനാണ് ഭാര്യ സുഹറയെ (45) വീട്ടില്‍വെച്ച് കൊടുവാള് ഉപയോഗിച്ച് വെട്ടിയത്. സുഹറയെ വടക്കഞ്ചേരിയിലെ നായനാര്‍ സഹകരണസംഘം ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.