കോഴിപ്പാറ സെയില്‍ടാക്സ് ചെക്പോസ്റ്റില്‍ ജോലിചെയ്തിരുന്ന എ.ആര് ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസപ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചുമേനോന്‍ ചള്ളയില്‍ ശിവന് എന്നിവരെ വിവിധ വകുപ്പുകളിലായി നാല് മാസം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി ബിസി ഹാജരായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്