സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകരെ നിയമിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
- നിരീക്ഷകരുടെ പേര്, ഫോണ്‍, മേഖല വിവരങ്ങള്‍ താഴെ
1) എസ്.മുരളി – 9495520619 – പട്ടാമ്പി, ഷൊര്‍ണ്ണൂര്‍
2) ബി.ഗോപകുമാര്‍ – 8547137737 – ഒറ്റപ്പാലം, മണ്ണാര്‍ക്കാട്
3) മുഹമ്മദ് നിസാര്‍ – 8281925468 – പാലക്കാട്
4) സുദര്‍ശനന്‍ – 9447479328 – ചിറ്റൂര്‍, കൊല്ലങ്കോട്
5) മദന്‍കുമാര്‍ – 9744012399 – ആലത്തൂര്‍, മലമ്പുഴ
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ അമിതമായ സ്വാധീനം ഒഴിവാക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചു കൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം
• ഗ്രാമ, ബ്ലോക്ക് , ജില്ലാ, മുനിസിപ്പല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000, 75,000 എന്നിങ്ങനെയാണ് പരമാവധി തിരഞ്ഞെടുപ്പ് ചെലവ് പരിധി.
• ചെലവിന്റെ സ്വഭാവം, ചെലവ് ചെയ്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേല്‍വിലാസവും, വൗച്ചര്‍ നമ്പര്‍, തുടങ്ങിയ വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോറം എന്‍ 30 ല്‍ രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കേണ്ടതും, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്.
• ഫലപ്രഖ്യാപനത്തിന് ശേഷം ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി , ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കും കണക്കുകള്‍ നിശ്ചിതഫോറത്തില്‍ സമര്‍പ്പിക്കണം. കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. ഒറിജിനല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.
പരിധിയില്‍ കവിഞ്ഞ് ചെലവഴിക്കുന്ന സ്ഥാനാര്‍ഥികളേയും നിശ്ചിത സമയപരിധിയില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുന്ന സ്ഥാനാര്‍ഥികളെയും കമ്മീഷന്‍ അയോഗ്യരായി പ്രഖ്യാപിക്കുന്നതാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്