-+
പാലക്കാട്
കോവിഡ് ഭീതിക്കിടയിലും ഇന്ധനവില വർധിപ്പിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ഇരുട്ടടി ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. കഴിഞ്ഞ 10 ദിവസം തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുകയാണ് കേന്ദ്രം. കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാതായ ജനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് വിലവർധന.
ഈ മാസം 19ന് 82.30രൂപയുണ്ടായിരുന്ന പെട്രോൾവില 83.67 രൂപയിൽ എത്തി. 1.37 രൂപയുടെ വർധന. ഡീസൽവിലയാണ് കുതിച്ചുയരുന്നത്. 19ന് 75.34 രൂപയായിരുന്നത് തിങ്കളാഴ്‌ച 77.50 രൂപയായി. 2.16 രൂപയുടെ വർധന. വരുംദിവസങ്ങളിലും വില വർധിക്കുമെന്നാണ് വിപണി സൂചന.
ബിഹാർ തെരഞ്ഞെടുപ്പിനുശേഷമാണ് തുടർച്ചയായി വില വർധിച്ചത്. ഇന്ധനവില വർധിച്ചതോടെ ചരക്കുലോറികളും വാടക കൂട്ടാൻ ഒരുങ്ങുകയാണ്. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കും.
കോവിഡ് ആശങ്കയ്‌ക്കിടയിലും അവശ്യസാധനങ്ങൾ എത്തിച്ച് വിലവർധന പിടിച്ചു നിർത്താൻ സംസ്ഥാനസർക്കാർ ശ്രമിച്ചുവരികയാണ്. തമിഴ്നാട്ടിലും കർണാടകയിലും വിളവെടുപ്പുകാലം തുടങ്ങിയതോടെ പച്ചക്കറിയുടെ വില കുറഞ്ഞിട്ടുണ്ട്. 100 കടന്ന സവാളവില 50 രൂപയിലെത്തി. മറ്റ് പച്ചക്കറികളുടെ വിലയും താഴോട്ടാണ്. ഈ സാഹചര്യത്തിൽ ഇന്ധനവില വർധിക്കുമ്പോൾ വിലക്കുറവിന്റെ ഗുണം സാധാരണക്കാരന് ലഭിക്കില്ല.
ആവശ്യസാധനങ്ങൾക്ക് പുറമെ തുണി, ആഡംബരവസ്തുക്കൾ എന്നിവയുടെ വിലയും വർധിക്കും. ദിവസവും 1,500മുതൽ 2,000വരെ ചരക്കുലോറികൾ വാളയാർ കടന്ന് എത്തുന്നു. 500മുതൽ 1,000 വരെ ലോറികൾ മറ്റ് ചെക്ക്പോസ്റ്റുകളിലൂടെയും എത്തുന്നു.
ഇന്ധനവില കൂടുന്നത് ലോറിവാടക വർധിക്കാൻ ഇടയാക്കും. അടുത്ത മാസം മുതൽ ഇത് ചരക്കുവിലയിൽ പ്രതിഫലിക്കും. കൂടുതൽ അവശ്യസാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ച് വിലക്കയറ്റം ഒഴിവാക്ക�