കുഴൽമന്ദം: UDF ൻ്റെ പടത്തലവന്മാരും നിലധികം പ്രവർത്തകരും കുഴൽമന്ദം നാലാം വാർഡിൽ LDF സ്ഥാനാർത്ഥിക്കൊപ്പം വാർഡിൻ്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചിറങ്ങിയത് രാഷ്ടീയ കേന്ദ്രങ്ങൾക്ക് ചൂട് പകർന്നിരിക്കയാണ് കുഴൽമന്ദം ചന്തപ്പുര നാലാം വാർഡിലാണ് സംഭവം..പതിറ്റാണ്ടുകളായി എതിരാളികളുടെ ഒരു തുണ്ട് കടലാസിന് പോലും കടന്നെത്താൻ കഴിയാത്ത തരത്തിൽ ഭദ്രമായ ഉരുക്കു കോട്ടയിലെ വിള്ളൽ ഇടതു കേന്ദ്രങ്ങളിൽ ആവേശമുണർത്തിയിട്ടുണ്ട്ജാതിയുടെയോ മതത്തിൻെറയോ രാഷ്ടീയത്തിൻ്റെയോ സാമ്പത്തിക ഉയർച്ചതാഴ്ചകളുടെയോ വ്യത്യാസം കണക്കാക്കാതെ വേദനിക്കുന്നവർക്കൊപ്പം സദാ നിലകൊള്ളുന്ന ഷെനിൻ മന്ദിരാടിൻ്റെ സ്ഥാനാർത്ഥിത്വത്തിനും ഉണർവ് പകരുന്നതാണ് നടപടിയു.ഡി.എഫിൽ പ്രത്യേകിച്ച് കോൺഗ്രസിൽ ഉരുണ്ടുകൂടിയ ജനാധിപത്യ രഹിത നിലപാടുകൾക്കെതിരെയുള്ള ശീതസമരമാണ് മറനീക്കി പുറത്തേക്കൊഴുകിയിട്ടുള്ളത്.. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇതിൻ്റെ പ്രയോജനം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് കേന്ദ്രങ്ങൾ വെറുമൊരു പ്രഖ്യാപനത്തിലോ നോട്ടീസ് വിതരണത്തിലോ ഒതുങ്ങാതെ സ്ഥാനാർത്ഥിയുടെ ചിഹ്നമായ ക്ലോക്ക് ഉയർത്തിപ്പിടിച്ചു കൊണ്ട് നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്… യു.ഡി എഫിനു വേണ്ടി ത്യാഗനിർഭരമായി ആളും അർത്ഥവും ചിലവിട്ട് രാഷ്ട്രീയ മണ്ഡലങ്ങളിൽ തിളങ്ങി നിൽക്കുന്നറഹ് മാൻ….. :… …. …എന്നിവരുടെ നേതൃത്വത്തിൽ നടന്ന നീക്കം ഇടതു കേന്ദ്രങ്ങൾക്ക് മികച്ച ശുദാപ്തി വിശ്വാസം പകർന്നിട്ടുണ്ട്…