2020 നവ 28 നു രാവിലെ പത്ത് മണിക്ക്അട്ടപ്പ്ള്ളത്ത് വീട്ടിൽ
വാളയാർ കേസ് അട്ടിമറിച്ചു എല്ലാ പ്രതികളെയും രക്ഷിച്ച എം ജെ സോജൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഇതിനു മുമ്പ് നടത്തിയ നിരവധി അട്ടിമറിയുടെ ഇരകളാക്കപ്പെട്ട മനുഷ്യർ വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെ നേരിൽ കാണാൻ എത്തുന്നു.
നാരായണൻ നായർ: കുന്നംകുളത്തു 2001 സെപ്റ്റ ഒന്നിന് വഴിയിൽ ബസ് കാത്തുനിന്ന വികലാംഗനായ സ്കൂൾ ജോലിക്കാരൻ നാരായണൻ നായർഎന്ന വ്യക്തിയെ യാതൊരു പ്രകോപനവുമില്ലാതെ വഴിയിൽ അടിച്ചു വീഴ്ത്തുകയായിരുന്നു. അവിടെ എസ ഐ ആയിരുന്ന എംജെ സോജൻ. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാരും ആ മനുഷ്യനെ മര്ദിച്ചവശനാക്കി റോഡിൽ ഇട്ടു പോയി. കണ്ട് നിന്ന നാട്ടുകാർ അദ്ദേഹത്ത ആദ്യം കുന്നാകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിച്ച വ്യക്തിയുടെ മരണമൊഴി പോലും ഇപ്പോൾ കാണനില്ല. കേസ് അന്വേഷിക്കാൻ വന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം അട്ടിമറിക്കു കൂട്ട് നിന്നു. ഇതിനെതിരെ സ്വകാര്യഅന്യായവുമായി ഇത്രയും കാലം മുന്നോട്ടു പോകുകയാണ് സഹോദരൻ. സോജനെ പ്രോസിക്യൂട്ട് ചെയ്യുന്നത് തടയാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ട്. സോജന്റെ പങ്കു കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷൻ അമ്പതിനായിരം രൂപ പിഴ വിധിച്ചു. സോജൻ അത് കെട്ടുകയും ചെയ്തു.
സോജന്റെ സ്ഥാനക്കയറ്റങ്ങൾ മുറപോലെ നടന്നു. അതിനായി രേഖകളിൽ കൃത്രിമം ചെയ്തു. കോടതിയെ വഞ്ചിച്ചു. രാഷ്ട്രീയമേലാളന്മാർക്കു ദാസ്യപ്പണി ചെയ്തു.ഈ കേസിൽ സാക്ഷികളായ ബാലൻ , സ്വകാര്യ അന്യായത്തിലെ പ്രതികൂടിയായ പോലീസ് കോൺസ്റ്റബിൾ അജിത്കുമാർ, (സർക്കാർ കേസിലെ സാക്ഷി ), വെളിച്ചപ്പാട് സുബ്രമണ്യൻ തുടങ്ങിയവർ ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി നീതിക്കുവേണ്ടി പോരാടുകയാണ് ആ കുടുംബം.
വാളയാർ കേസിൽ പ്രതിയാക്കാൻ സോജൻ നിർബന്ധിച്ചു മർദ്ദിച്ചത് മൂലം ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ റാണി മരിയ ഈ സന്ദർഭത്തിൽ സമരത്തിൽ ചേർന്നിരിക്കുന്നു.
വാളയാർ കേസിലെ ഒരു പ്രതി പ്രദീപ്കുമാർ ആഴ്ചകൾക്കു മുമ്പാണ് ആത്‍മഹത്യ ചെയ്തത്. ജനകീയ സമരങ്ങളുടെ ഫലമായി അപ്പീൽ വിചാരണക്ക് വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണു് ഈ മരണം എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ജിഷ കേസ് : ഏതെങ്കിലും പ്രതിയെ കണ്ടെത്തി ശിക്ഷിക്കുക എന്ന ഭരണകൂട ഉദ്ദേശത്തെ സാധിക്കുന്നതിനു വേണ്ടി ജിഷ കേസിലെ അന്വേഷണസംഘം പ്രതിയാക്കാനാ വേണ്ടി നിർബന്ധിക്കുക മൂലം ആത്മഹത്യ ചെയ്ത സാബു മരിച്ചതും കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ തലേന്നാണ്.
സോജൻ ഇടപെടുന്ന കേസുകൾ സമർത്ഥമായി അട്ടിമറിക്കപ്പെടുന്നു, അതിലെ പല പ്രതികളും സാക്ഷികളും അസ്വാഭാവികമായ രീതിയിൽ കൊല്ലപ്പെട്ടുന്നു. എന്നിട്ടും മാറി മാറി വന്ന സർക്കാരുകളുടെയും പൊലീസിലെ ഉന്നതരുടെയും പിൻബലത്തോടെ കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥൻ എന്ന പ്രതിച്ഛായ നിലനിർത്തുന്നു. സോജന്റെ ഇരകളും അവരുടെ കുടുംബങ്ങളും ഇന്നും നരകജീവിതം തുടരുന്നു.
സോജനാൽ കൊലചെയ്യപ്പെട്ട സഹോദരൻ നാരായണൻ നായരുടെ സഹോദരൻ കൃഷ്ണൻകുട്ടി , ആ കേസിൽ കൊല്ലപ്പെട്ട ദൃക്‌സാക്ഷി വെളിച്ചപ്പാട് സുബ്രഹ്മണ്യന്റെ സുഹൃത്തും മറ്റൊരു സാക്ഷിയുമായ ബാലകൃഷ്ണൻ എന്ന പ്രേമൻ, വാളയാർ കേസിൽ സോജന്റെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ റാണി മരിയ , കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്‌ണൻ തുടങ്ങിയവരാണ് അട്ടപ്പള്ളത്തെത്തി വാളയാർ മാതാപിതാക്കളെ നേരിൽ കാണുന്നത്. സോജൻ അട്ടിമറിക്കു കൂട്ട് നിന്ന ജിഷ വധക്കേസിൽ ആത്മഹത്യചെയ്ത സാബുവിന്റെ കുടുംബവും കൊല്ലപ്പെട്ട നാരായണൻ നായരുടെ ഭാര്യ വത്സലയും ആരോഗ്യ പ്രശ്ങ്ങൾ ഉള്ളതിനാലാണ് നേരിട്ട് എത്താൻ കഴിയാതെ പോയവർ.
വാളയാര്‍ നീതിസമരസമിതിക്കു വേണ്ടി
വിളയോടി വേണുഗോപാല്‍ (ചെയര്‍മാന്‍)
വിഎം മാര്സന്‍ (കണ്‍വീനര്‍)
സി ആര്‍ നീലകണ്ഠന്‍ ( രക്ഷാധികാരി)
TEL 9446496332