തുലാവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംവിള കൃഷി ആവശ്യത്തിന് നവംബര്‍18 ന് വൈകുന്നേരം വാളയാര്‍ ഡാം കനാല്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒന്നാം ഘട്ടമായി 18 വൈകിട്ട് മുതല്‍ 23 ന് രാവിലെ വരെ പള്ളത്തേരി ഭാഗത്തേക്കും, 23ന് രാവിലെ മുതല്‍ 27 വരെ പുതുശ്ശേരി ഭാഗത്തേക്കും ജലവിതരണം നടത്തും. വാളയാര്‍ ജലസേചന പദ്ധതി 2020 – 21 വര്‍ഷത്തെ ജലവിതരണം സംബന്ധിച്ച് ചിറ്റൂര്‍ ജലസേചന സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. രണ്ടാംവിള കൃഷിയിറക്കുന്നതിന് പലഭാഗത്തും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കനാല്‍ തുറക്കുന്നത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. അരുണ്‍ , പദ്ധതി ഉപദേശക സമിതി അംഗങ്ങളായ എന്‍. ബാബു, എം .പ്രദീപ്കുമാര്‍, ഡി. രമേശന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എ.എസ്. ബാബുരാജ് , മുഹമ്മദ് ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.