കല്പാത്തിയുടെ മനസ്സുകളിൽ ഞായറാഴ്ച പൈതൃകപ്പെരുമയുടെ ദേവരഥ സംഗമവേളയായിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ഉത്സവമൂർത്തികളെ ആചാരത്തികവോടെ എഴുന്നള്ളിച്ച് ദേവരഥസംഗമവും കൂടിക്കാഴ്ചയുമല്ലാതെ രഥോത്സവം അവസാന ചടങ്ങുകളിലേക്കെത്തിയപ്പോൾ അഗ്രഹാരം പ്രാർഥനയിൽ
പുതിയകല്പാത്തിയിലും ചടങ്ങുകൾ പൂർത്തിയാക്കി. വൈകീട്ട് നാലിന് പതിവനുസരിച്ച് ഗ്രാമക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടന്നു. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ചമുതൽ ദർശനത്തിന് ആളുകളെത്തിയിരുന്നു.