ഓട്ടോറിക്ഷാ മീറ്റര്‍ മുദ്രപതിപ്പിക്കല്‍ 21 ന്
2020 എ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) 2020 ബി (ഏപ്രില്‍, മെയ്, ജൂണ്‍) കാലയളവില്‍ മുദ്രപതിപ്പിക്കേണ്ട ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ നവംബര്‍ 21 ന് രാവിലെ പത്തിനും അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന നവംബര്‍ 17 ന് ഉച്ചക്ക് രണ്ടിനും ചിറ്റൂര്‍ മിനിസിവില്‍ സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടക്കും. ആവശ്യക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുദ്രപതിപ്പിക്കണമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ – 04923 223344 ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്