വിദ്യാർഥിയുടെ സത്യസന്ധത: പാതയോരത്ത് നിന്ന് ലഭിച്ച 50,000 രൂപ റിട്ട. ബാങ്ക് ജീവനക്കാരന് കൈമാറി
മങ്കരയിൽ പാതയോരത്ത് നിന്നു കളഞ്ഞുകിട്ടിയ പണം വി.എം.രമ്യ പൊലീസ് സാന്നിധ്യത്തിൽ ഉടമയ്ക്കു കൈമാറുന്നു.
പത്തിരിപ്പാല ∙ വിദ്യാർഥിയുടെ സത്യസന്ധതയും മങ്കര പൊലീസിന്റെ ഇടപെടലും കാരണം റിട്ട. ബാങ്ക് ജീവനക്കാരന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. മങ്കര കണ്ണമ്പരിയാരം വെള്ളോലി മഠത്തിൽ ശശിയുടെ മകൾ വി.എം.രമ്യയ്ക്ക് ആണ് കഴിഞ്ഞദിവസം പാതയോരത്ത് നിന്നു 50,000 രൂപ ലഭിച്ചത്. വീട്ടിൽ നിന്നു സ്കൂട്ടറിൽ മങ്കര വില്ലേജിൽ പോകുമ്പോഴാണ് 500 രൂപയുടെ ഒരു കെട്ട് നോട്ട് ഞാറക്കോട്ട് കാവിനു സമീപത്ത് നിന്നു രമ്യയ്ക്കു ലഭിച്ചത്.
പിതാവിന് വലംകൈയായി കാർ അപകടത്തിൽ വലതു കൈ നഷ്ടപ്പെട്ട മകൻ
വീണുകിട്ടിയ പണത്തിൽ ബാങ്കിന്റെ സ്ലിപ് ഉണ്ടായിരുന്നു. ലഭിച്ച പണം വിദ്യാർഥി മങ്കര എസ്ഐ പി.കെ.അബ്ദുൽ റഷീദിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ട പരാതിയുമായി ആരും പൊലീസ് സ്റ്റേഷനിൽ എത്താത്തതിനെ തുടർന്നു എസ്ഐ നടത്തിയ ഇടപെടലിലൂടെയാണ് ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്. ഒറ്റപ്പാലം കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ നിന്നു പിൻവലിച്ച പണമാണ് വിദ്യാർഥിക്കു ലഭിച്ചിരുന്നത്. പൊലീസ് ഉടമയെ കണ്ടെത്തുകയായിരുന്നു.