വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചരണ വാഹനമോ വീഡിയോപ്രചരണ വാഹനമായോ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
ദൃശ്യ-ശ്രവ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കേ താണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.