വാളയാർ കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാതാപിതാക്കൾ നടത്തിയ സത്യാഗ്രഹസമരത്തിന്റെ കാരണം അന്വേഷിച്ച മന്ത്രി എ.കെ. ബാലന്റെ വസതിയിലെത്തി കാര്യം അറിയിക്കുന്നതിനായി മാതാപിതാക്കളുടെ കാൽനട നീതിയാത്ര തുടങ്ങുന്ന ചടങ്ങിലാണ് അവർ ഇക്കാര്യം പറഞ്ഞത്. വാളയാർ നീതിസമരസമിതിയുടെ പിന്തുണയോടെ അട്ടപ്പള്ളത്തെ വീട്ടിൽനിന്നാണ് യാത്ര തുടങ്ങിയത്.
ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച നീതിയാത്ര വൈകീട്ട് കഞ്ചിക്കോട് സത്രപ്പടിയിൽ സമാപിച്ചു. ബുധനാഴ്ചരാവിലെ 10-ന് യാത്രതുങ്ങി വൈകീട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിക്കും. 12-ന് രാവിലെയാണ് മന്ത്രിയുടെ വസതിയിൽ എത്തുക.
ദുരൂഹമരണക്കേസിന്റെ പുനരന്വേഷണം സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീലിൽ കോടതിയിൽ വാദംനടക്കുന്ന സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വേഷണം വേണമെന്ന് മാതാപിതാക്കൾ മന്ത്രി എ.കെ. ബാലന്റെ വീട്ടിലെത്തി ആവശ്യപ്പെടും.