പാലക്കാട് നഗരത്തിൽ കല്പാത്തി, കുന്നുംപുറം പ്രദേശങ്ങളിൽ ദിവസങ്ങളായി
കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം
കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നു പുറത്ത് നിന്ന് കൽമണ്ഡപം
വാട്ടർ അതോറിറ്റിയിലേക്ക് കാൽ നട ജാഥ നടത്തി കുടിക്കുവാൻ വെള്ളം തരൂ
അല്ലെങ്കിൽ വിഷം കഴിച്ച് മരിക്കാൻ അനുവദിക്കു എന്ന മുദ്രവാക്യമുയർത്തി
നടത്തിയ മാർച്ച് മണ്ഡലം പ്രസിഡൻ്റ് സി.വി സതീഷ് ഉദ്ഘാടനം ചെയ്തു,
ബ്ലോക്ക് സെക്രട്ടറി കെ.എൻ സഹീർ അദ്ധ്യക്ഷത വഹിച്ചു . റാഫി ജൈനിമേട്,
മോഹനൻ, ഹരിദാസ് മച്ചിങ്ങൽ, നഗര സഭാംഗം പി.എസ്.വി ബിൻ, ഷെമീന, ശിവൻ
എന്നിവർ പ്രസംഗിച്ചു , പ്രദേശത്ത് കുടിവെള്ളത്തിന് അടിയന്തിര പരിഹാരം
കാണണമെന്ന് ആവശ്യപ്പെട്ട് എക്സി ക്യുട്ടിവ് എഞ്ചിനീയർക്ക് പരാതി
നല്കുകയും പരിഹരം കാണത്ത പക്ഷം പ്രദേശവാസികളോടൊപ്പം പ്രക്ഷോഭ
പരിപാടികൾക്ക് കോൺഗ്രസ്സ് നേതൃത്വം നല്കുമെന്നും മണ്ഡലം കമ്മിറ്റി
അറിയിച്ചു