എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം
എടത്തനാട്ടുകര: കിടപ്പുരോഗികൾക്ക് ആശ്വാസമേകി സാന്ത്വന പരിചരണ രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് എം. എസ്.എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന്.ക്ലിനിക്കിൽ നടന്ന ചടങ്ങിൽ എം. എസ്.എസ് ജില്ലാപ്രസിഡണ്ട് എം. പി.എ.ബക്കർ മാസ്റ്റർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചെയർമാൻ അബ്ദുൽ റഷീദ് ചതുരാലക്ക് പുരസ്കാരം സമ്മാനിച്ചു.യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി ക്ലിനിക്കിനു കീഴിലെ രോഗികളുടെ നിത്യപരിചരണത്തിനാവശ്യമായ സാനിറ്റേഷൻ കിറ്റും മാസ്കുകളും ചടങ്ങിൽ വിതരണം ചെയ്തു.യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹുസ്നി മുബാറക്,എം.എസ്.എസ് സംസ്ഥാന കൗൺസിലർ ഹമീദ് കൊമ്പത്ത്,എടത്തനാട്ടുകര യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ കാപ്പുങ്ങൽ,സി. ഷൗക്കത്തലി, ടി.കെ.അൻസാർ,പാലിയേറ്റീവ് കെയർ ഭാരവാഹികളായ സി.സിദ്ധീഖ്,പി.ജസീർ ബാബു,വി. പി.റഹീസ്,പി. നസീർ,പി.പി.ഫവാസ്,സി.അബ്ദുൽ ഹസീബ് പ്രസംഗിച്ചു.ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്,ആരോഗ്യ ബോധവൽക്കരണം,പാലിയേറ്റീവ് കെയർ പരിശീലനം,സൗജന്യ മരുന്ന് വിതരണം എന്നിവയും സംഘടിപ്പിക്കും.