മന്ത്രി എ.കെ.ബാലൻ്റെ വസതിക്കു മുന്നിലെ സഹനസമരം സമാപിച്ചു.
പാലക്കാട്: പിടിച്ചു വെച്ച ശമ്പള കുടിശ്ശിക ഉടൻ നൽകുക, പത്തു ദിവസത്തെ ശമ്പളമെങ്കിലും കോവിഡ് കാല സമാശ്വാസമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി എ.കെ.ബാലൻ്റെ വസതിക്കു മുമ്പിൽ സ്കൂൾ പാചക തൊഴിലാളി സംഘടനയായ ഹിന്ദുമ സ്തൂർ സഭ അഞ്ചു ദിവസമായി നടത്തി വരുന്ന സഹനസമരം സമാപിച്ചു.
സംസ്ഥാന പ്രസിഡൻറ് ഒ ലീലാവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് സുമിത സുബ്രമണ്യൻ അദ്ധ്യക്ഷയായി. സരോജിനി;കലാധരൻ, ലളിത, ശാന്ത, ആമീന എന്നിവർ പ്രസംഗിച്ചു