കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് നിയോജക മണ്ഡലം
കമ്മിറ്റിയുടെ അഭിമുഖ്യ ത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. യു.ഡി. എഫ്. മുൻ ചെയർമാൻ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം
പ്രസിഡണ്ട് മമ്പ്രംമണി അധ്യക്ഷനായി. ഡി. സി. സി. സെക്രട്ടറി സി. ബാലൻ,
പാലക്കാട് ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് പുത്തൂർ രാമകൃഷ്ണൻ, കെ. എസ്.
എസ്. പി. എ. ജില്ലാ ട്രഷറർ സി. കെ. ജിതേന്ദ്രൻ, ജില്ലാ വൈസ്
പ്രസിഡന്റ് കെ. ജെ. റോബർട്ട്, കെ. അനന്തൻ, എൻ. രാജേന്ദ്രൻ, എം. ജമീല
എന്നിവർ സംസാരിച്ചു.