ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിൽ ആരംഭിച്ച മൈക്രോ ബയോളജി ലാബ്
സംസ്ഥാന അതിർത്തിയിൽ മൈക്രോ ബയോളജി ലാബ് സജ്ജമായി
പാലക്കാട്: മായംചേർത്തത് മാത്രമല്ല, ബാക്ടീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കളടങ്ങിയ പാലും ഇനി കേരളത്തിലെത്തുന്നത് തടയാം.
മറുനാട്ടിൽനിന്നുവരുന്ന പാലിലെ സൂക്ഷ്മാണുക്കളെ കണ്ടെത്താൻ അതിർത്തി ചെക്പോസ്റ്റിൽ മൈക്രോ ബയോളജി ലാബ് യൂണിറ്റ് നിലവിൽ വന്നു.
ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിലാണ് പുതിയ ലാബ് സജ്ജീകരിച്ച് സംസ്ഥാനത്ത് ആദ്യമായി അണുഗുണ നിലവാര പരിശോധന തുടങ്ങിയത്.
തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ടാങ്കർ ലോറികളിലുംമറ്റും എത്തുന്ന പാലിൽ രാസപദാർഥങ്ങളോ മായമോ അടങ്ങിയിട്ടുണ്ടോ എന്നാണ് ഇതുവരെ പരിശോധിച്ചിരുന്നത്.
കൊഴുപ്പ്, കൊഴുപ്പിതരപദാർഥങ്ങളുടെ ഗുണനിലവാര പരിശോധനയും നടന്നിരുന്നു. ശുദ്ധമായ പാൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അണുഗുണ നിലവാര പരിശോധനയും ആരംഭിച്ചത്.
അനലിസ്റ്റുകളുടെ സഹായത്തോടെ നടത്തുന്ന പരിശോധനയിൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം അറിയാം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുംവിധത്തിൽ പാലിൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാവകുപ്പിനെ വിവരം അറിയിച്ച് നടപടികൾ സ്വീകരിക്കും.
[11/4, 8:41 AM] Kaja Sayahnam: Palakkad Local News മികച്ച കുറ്റാന്വേഷക കേന്ദ്ര അവാർഡ് ഡിവൈഎസ്പി കെ.ദേവസ്യ ഏറ്റുവാങ്ങി മണ്ണാർക്കാട്: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ് ഡിവൈഎസ്പി കെ.ദേവസ്യ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ സാന്ന 12:18 AM Nov 04, 2020 | Deepika.com
മണ്ണാർക്കാട്: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ് ഡിവൈഎസ്പി കെ.ദേവസ്യ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ സാന്നിധ്യത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയിൽനിന്നും ഏറ്റുവാങ്ങി.
മണ്ണാർക്കാട് ഇരുന്പകച്ചോല സ്വദേശിയായ ദേവസ്യ നിലവിൽ ആലത്തൂർ ഡിവൈഎസ്പിയാണ്. 1993ൽ സംസ്ഥാന പോലീസിൽ പ്രവേശിച്ച ദേവസ്യ എസ്ഐ, സിഐ, ഡിവൈഎസ്പി എന്നീ നിലകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു. തൃത്താല സ്റ്റേഷൻ പരിധിയിലെ വിക്രംനായിക് കൊലപാതകക്കേസ്, നിലന്പൂർ ചെറിയാപ്പു കൊലപാതക കേസ്, അഗളിയിലെ മുരുകൻ കൊലപാതക കേസ്, ഷോളയൂരിലെ സരസ കൊലപാതക കേസ്, പട്ടാന്പിയിലെ ഫാത്തിമ റിയ കൊലപാതക കേസ് തുടങ്ങിയ കേസുകൾ തെളിയിച്ച് മികച്ച കുറ്റാന്വേഷകൻ എന്നനിലയിൽ പേരെടുത്തയാളാണ്.ഭാര്യ: കുഞ്ഞുമോൾ, മക്കൾ: ദീപു, ദിവ്യ, ദീപ്തി.