പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ നിര്‍മ്മോണോദ്ഘടനവും ജനറേറ്റര്‍ സമര്‍പ്പണവും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ നിര്‍വഹിക്കും
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മോണോദ്ഘടനവും ജനറേറ്റര്‍ സമര്‍പ്പണവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഇന്ന് (നവംബര്‍ 4) ഉച്ചയ്ക്ക് 2 ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മുഹമ്മദ് മുഹസിന്‍ എം.എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 99 ലക്ഷം രൂപ അനുവദിച്ചാണ് ആധുനിക ഡയാലിസിസ് സെന്ററിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. പട്ടാമ്പിയിലേയും സമീപപ്രദേശത്തുമുള്ള രോഗികള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെയും ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തെയുമാണ് നിലവില്‍ ഡയാലിസിസിനായി ആശ്രയിക്കുന്നത്. കൂടാതെ പല രോഗികള്‍ക്കും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളെയും ആശ്രയിക്കേണ്ടി വരാറുണ്ട്. സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചത്.
എം.എല്‍.എ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചിലവിലാണ് താലൂക്ക് ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിച്ചത്. ഇതോടെ വൈദ്യുതി തടസ്സം മൂലം ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളും അതാവശ്യ ഘട്ടങ്ങളില്‍ മൃതദേഹങ്ങള്‍ ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന തടസ്സങ്ങളും പരിഹരിക്കാന്‍ സാധിച്ചതായി എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.