ആരോഗ്യ പക്ഷാചരണവും കേരളപ്പിറവി ദിനാഘോഷവും നടത്തി
മണ്ണാർക്കാട് : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ പത്ത് മുതൽ മുപ്പത്തൊന്ന് വരെ മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വഴി വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പമീലി പക്ഷാചാരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണാർക്കാട് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ അസ്മാബി, സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിനേശ് ,രാജി കെബി , മനോഹരൻ , ശ്രീനിവാസൻ ഹരിദാസ് എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി .കോട്ടകല്ലിൻ പാപ്പച്ചൻ എന്ന കർഷകന്റെ പുരയിടവും കൃഷിയിടവും അടങ്ങുന്ന ഒരു മുഴുനീള ചിത്രത്തിന്റെ നേർക്കാഴ്ച ഇതിന്റെ ഭാഗമായി തയ്യാറാക്കി. കുട്ടികളും അമ്മമാരും ചേർന്നുണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ, ഉണ്ടാക്കുന്ന രീതി എന്നിവ പങ്കു വെച്ചു. പക്ഷാചാരണത്തിന്റെ സമാപന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. പ്രധിനാധ്യാപകൻ കെ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ഹെൽത്ത് ക്ലബ്ബ് കൺവീനർ ലക്ഷ്മികുട്ടി, വിദ്യാർത്ഥികളായ ഹൃദ്യകൃഷ്ണ സഞ്ജയ് കൃഷ്ണ, രക്ഷിതാക്കളായ നജ്മ , നിമിഷ, സജ്ന എന്നിവർ പങ്കെടുത്തു.’മലയാളവും മലയാളിയും’എന്ന വിഷയത്തിൽസാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.