കെ.എസ്.സി.ഐ.എ.എയുടെ 40-മത് ജില്ലാ സമ്മേളനം നടന്നു.
പാലക്കാട്: കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് & ആഡിറ്റർസ് അസോസിയേഷൻ്റെ ( കെ.എസ്.സി.ഐ.എ.എ) 40-മത് ജില്ലാ സമ്മേളനം നടന്നു.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സും മീറ്റിങ്ങാണ് നടത്തിയത്. സംസ്ഥാന പ്രസിഡണ്ട് സി സുനിൽകുമാർ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് എസ് കലാധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ ഉത്ഘാടനം നിർവഹിച്ചുസംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അർബൻ ബാങ്കുകളിൽ ആർ ബി ഐ ക്ക് പരിപൂർണ്ണ നിയന്ത്രണം നൽകികൊണ്ടുള്ള ബി ആർ ആക്ട് ഭേദഗതി സഹകരണ വകുപ്പിൽ ഒരു പാട് പേർക്ക് തൊഴിൽ നഷ്ടപെടാൻ ഇടയാക്കുമെന്നതിനാൽ അത് പിൻവലിക്കണമെന്നും കേരള ബാങ്ക് നടപ്പിലാക്കിയതിലൂടെ മേഖല നേരിടുന്ന പ്രശ്നങ്ങളും അതുപോലെതന്നെ ഒരു മഹാമാരി കാലത്തും പോലും യാതൊരു കരുണയും കാണിക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും ട്രാസ്‌ഫെർ ചെയ്യുന്നത് തടയുന്നതിന് ശക്തമായി പ്രതിരോധിക്കാനും യോഗം പ്രമേയം പാസാക്കി .സംസ്ഥാന ട്രെഷർ പി.കെ ജയകൃഷ്ണൻ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സുധാകരൻ, കെ ജി ഒ യു ജില്ലാ സെക്രട്ടറി ശിവകുമാർ, കെ സി സി എഫ് ജില്ലാ പ്രസിഡന്റ് രമേഷ് കുമാർ, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മണികണ്ഠൻ , ജില്ലാ സെക്രട്ടറി ബി അനിൽ കുമാർ ജില്ലാ ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു
തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ശിവമുരുകൻ ജില്ല പ്രസിഡന്റ് ആയും അനിൽകുമാർ ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു