വാളയാർ: ഭാവിപരിപാടികൾ ഒമ്പതിനുശേഷമെന്ന് സമരസമിതി
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസിൽ തുടർസമരങ്ങൾ ഒമ്പതിന് കോടതിവിധി അറിഞ്ഞശേഷം തീരുമാനിക്കുമെന്ന് വാളയാർ നീതിസമരസമിതി പറഞ്ഞു. സർക്കാർ നൽകിയ അപ്പീലാണ് ഒമ്പതിന് പരിഗണിക്കുന്നത്. നീതിസമരത്തിന് പിന്തുണയറിയിച്ച് അട്ടപ്പള്ളത്ത് നടത്തിവന്ന ഉപവാസസമരം ശനിയാഴ്ച അവസാനിപ്പിച്ചു.