അറുപത്തി ആറാം വാർഷീകവും ചിത്ര പ്രദർശനവും.
പാലക്കാട്:കേരള ചിത്രകലാ പരിഷത്തിന്റെ അറുപത്തി ആറാം
വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി
പാലക്കാട് ജില്ലാ കമ്മിറ്റി ചിത്രപ്രദർശനം നടത്തി.
ശില്പി, ചിത്രകാരൻ, കഥകളി വിദഗ്ദ്ധൻ, സംഗിതജ്ഞൻ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സദനം ഹരികുമാർ വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിൽഉദ്ഘാടനം ചെയ്തു
ചിത്രാസ്വാദന ദൃശ്യ സംസ്കാരം നമുക്കിടയിൽ വളർന്നു വരേണ്ട കാലം വൈകിപ്പോയി.
ചിത്രത്തിന്റെ കലാമൂല്യം ഉൾക്കൊണ്ട്
ഓരോ വീട്ടിലും ഒരു ചിത്രമെങ്കിലും വാങ്ങി സ്വീകരണമുറിയിൽ തൂക്കിയിടുന്ന ഒരു കലാ സംസ്കാരം കേരളത്തിൽ വളർത്തി എടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജന. സെക്രട്ടറി എൻ.ജി.ജ്വോൺസ്സൺ മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് സണ്ണി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ ലില്ലി വാഴയിൽ ,ജോയ്ന്റ് സെക്രട്ടറി ജ്യോതി അശോകൻ, കവി ഇ.എൻ.നാരായണൻ എന്നിവർ പ്രസംഗിച്ചു.
കലാകൃത്തുക്കളായ സുനിൽ മലമ്പുഴ, അഫ്സൽ മണ്ണാർക്കാട്,
അനിൽ കുമാർ.സി.എച്ച് , ദർശന എസ്. കുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.
28 കലാകൃത്തുക്കളുടെ എൺപതിലധികം
സൃഷ്ടികളാണ് വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ ദൃശ്യ വിരുന്ന് ഒരുക്കിയത്.
വർഷങ്ങൾക്കു മുമ്പ് പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ ഗവ. ഹൈസ്കൂളിൽ വച്ച് ചിത്രകാരനായ ശ്രീ. റ്റി.വി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രൂപീകൃതമായതാണ്
കേരള ചിത്രകലാ പരിഷത്ത് എന്ന പ്രസ്ഥാനം…
ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളും കഴിഞ്ഞ 66 വർഷക്കാലം ഈ പ്രസ്ഥാനത്തെ നയിച്ചവരും ഒപ്പം നിന്ന് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത ചിത്രകാരന്മാരുടെയും പാവന സ്മരണയ്ക്ക് മുന്നിൽ പാലക്കാട് ജില്ലാ ഘടകം ഈ ചിത്രഞ്ജലി ആയി അർപ്പിച്ചിരിക്കുന്നത്.