വ്യാജ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍.
ദിണ്ഡിഗല്‍ സൗരാഷ്ട്ര കോളനിയില്‍ ബാലാജി (34), ഭാരതിപുരം ഇന്ദ്രകുമാര്‍ (20), വെല്ലൂര്‍ പണപ്പാക്കം മോഹൻകുമാര്‍ (27) എന്നിവരെ പാലക്കാട് സൈബര്‍ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പുത്തൂര്‍ സ്വദേശിനിയുടെ പേരില്‍ കൊറിയര്‍ സ്ഥാപനം വഴി വിദേശരാജ്യത്തേക്ക് അയച്ച പാഴ്സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്.