ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ 500 ഗ്രാം കഞ്ചാവുമായി 2 യുവാക്കൾഅറസ്റ്റിൽ
പാലക്കാട്. ഷാലിമാർ തിരുവനന്തപുരം ഗുരുദേവ് എക്സ്പ്രസിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് കടത്തിക്കൊണ്ടുവന്ന20.5. Kg. കഞ്ചാവുമായി തിരുവനന്തപുരം കള്ളിക്കാട് ആണ്ടി വിളാകം ഡാനിയൽ ഭവനിൽ രാജൻ മകൻ സുബിൻ രാജ് 24വയസ്സ്
തിരുവനന്തപുരം വെള്ളറട കുടപ്പനമൂട് കതിരടിചാൻ പാറയിൽ.ബിനു മകൻ അനു.B.S.. എന്നിവരെ
പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉം പാർട്ടിയും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിൽ ആയി.. സുബിൻ രാജ് ഇതിനുമുൻപ് സമാനമായ കേസുകളിൽ ആന്ധ്രാപ്രദേശിലും തിരുവനന്തപുരത്തും പ്രതിയാണ്.

പതിവ് പരിശോധന കണ്ടു പ്ലാറ്റ്ഫോമിൽ ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് പിടിയിലായത് ഉദ്യോഗസ്ഥരെ വെട്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൽ പ്പിടത്ത ത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.. പരിശോധന വരുംദിവസങ്ങളിലും കർശനമായി തുടരുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ B.രാജ് അറിയിച്ചു
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ P. K. സതീഷ്.RPF. CI. N. കേശവദാസ് SI. മാരായ
AP. ദീപക്… അജിത് അശോക്. . ASI മാരായ
K. സജു. സജി അഗസ്റ്റിൻ
AEI..ലോതർ. L. പെരേര
CEO മാരായ മഹേഷ്
ദിലീപ്.. ഡ്രൈവർ സെൽവകുമാർ.. RPF
കോൺസ്റ്റബിൾ. OK. അജീഷ്.. എന്നിവരാണ്
പരിശോധന സംഘത്തിൽ
ഉണ്ടായിരുന്നത്….