പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 12. 5 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ. ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്ന് പിടികൂടിയത്.
പ്ലാറ്റ് ഫോമിൽ പരിശോധന നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർപിഎഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശാഖപട്ടണത്തുനിന്നു ധൻബാദ്എക്സ്പ്രസിൽ എറണാകുളത്തേക്ക് കഞ്ചാവു കൊണ്ടുവരികയായിരുന്നു ഇയാൾ. .