സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട് കേരള മുസ്ലീം കോൺഫറൻസ്
സംവരണ തോതിലെ കള്ളക്കളിയും ചതിയും മനസ്സിലാക്കാത്തതു കൊണ്ടാണ് സീറോ മലബാർ സഭ ലീഗിനെ വിമർശിക്കുന്നതെന്ന് കേരള മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) പാലക്കാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജനസംഖ്യയിൽ രാജ്യത്ത് പിണോക്ക സമുദായങ്ങൾ70 ശതമാനത്തോളം ഉണ്ടായിട്ടും സവർണ്ണ സമുദായങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി തയ്യാറാക്കിയ ഫാസിസ്റ്റ് അജണ്ടയാണ് മുന്നോക്ക സാമ്പത്തിക സംവരണം. പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്റിലൂടെ മെറിറ്റ് സീറ്റും പിന്നോക്ക സംവരണ സീറ്റുകളും അട്ടിമറിക്കുകയാണ് തുടക്കത്തിലെ സംസ്ഥാന സർക്കാർ ചെയ്തത്. പ്ലസ് വണ്ണിന് സവർണ്ണ സംവരണം12.5 ശതമാനം നൽകി സാമൂഹിക നീതി തകർത്ത സർക്കാർ പിന്നോക്കക്കാർക്ക് അപേക്ഷ കരു ണ്ടായിട്ടും സീറ്റില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചത്. അതേസമയം മുന്നോക്കക്കാർക്ക് അപേക്ഷകളില്ലെങ്കിലും സീറ്റ് മിച്ചം. കേരള ജനസംഖ്യയിൽ26.5 ശതമാനം വരുന്ന മുസ്ലീംകളിൽ സർക്കാർ ഉദ്യോഗങ്ങളിൽ11.4 ശതമാനം മാത്രമാണള്ളത്. അതേസമയം ജനസംഖ്യയിൽ20 ശതമാനത്തിൽ താഴെയുള്ള നായർ സമുദായത്തിന്21 ശതമാനം സർക്കാർ ഉദ്യോഗസ്ഥരാണള്ളത്. ജനസംഖ്യയിൽ18.3 ശതമാനം വരുന്ന കൃസ്ത്യൻ സമുദായത്തിന് സക്കാർ ഉദ്യോഗസ്ഥർ20.6 ശതമാനം പേരും ഉണ്ടു്. സംവരണ സമുദായങ്ങൾക്ക് നിലവിൽ നീക്കിവെച്ച50 ശതമാനത്തിൽ40 ശതമാനം മെറിറ്റ് സീറ്റ് കഴിച്ച് ബാക്കി10 ശതമാനമാണ് വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ മുന്നോക്കത്തിൽ പിന്നോക്കം നിൽക്കുന്ന വർക്ക് സംവരണം നൽകേണ്ടത്. ഇക്കാര്യം അട്ടിമറിച്ച് സാമൂഹിക നീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കുന്ന രീതിയെയാണ് എതിർക്കുന്നതെന്നും, ഇക്കാര്യം കൃസ്ത്യൻ സമുദായ മുൾപ്പടെ മറ്റു സമുദായങ്ങളും ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അവർക്കും മനസ്സിലാക്കണമെന്നും കേരള മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി)